ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍
ലത്തീന്‍ സഭയുടെ പിണക്കം മാറ്റി മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം.
സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് അകം മുഖ്യമന്ത്രി വി.ഡി സതീശന്‍, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടു. മന്ത്രിസഭയില്‍ സഭാ പ്രാതിനിധ്യം ഇല്ലാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീന്‍ രൂപത.
സത്യപ്രതിജ്ഞ ചടങ്ങും സഭ ബഹിഷ്‌കരിച്ചു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം. തീരപ്രദേശത്തെ വിഷയങ്ങളില്‍ ശ്രദ്ധയോടെയുള്ള ഇടപെടല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
കോവളം എംഎല്‍എ എം. വിന്‍സെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


0 Comments