കളിക്കൂട്ടം ഫെസ്റ്റിവെൽ ത്രിദ്വിന ക്യാമ്പിന് തുടക്കമായി.
എലിക്കുളം ഗ്രാമ പഞ്ചായത്ത് സിഡി എസിൻ്റെ ബാലസഭ കുട്ടികൾക്കായുള്ള കളിക്കൂട്ടം ഫെസ്റ്റിവൽ ത്രിദിന ക്യാമ്പിന് ഇളങ്ങുളം സെൻ്റ് മേരീസ് എൽ പി സ്കൂളിൽ തുടക്കമായി എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഡി.എസ് ചെയർപേഴ്സൺ ഷെഹ്ന പി എസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്, സ്ഥിരം സമിതി അധ്യക്ഷ സൂര്യാ മോൾ, പഞ്ചായത്തംഗങ്ങളായ മറിയാമ്മ തച്ചിലേടത്ത്, വി.ഐ. അബ്ദുൽ കരിം,
സി.ഡി.എസ്. അംഗങ്ങളായ ശ്യാമിലി സി. കെ , ജാൻസി, രമണി സി. പി. , അശ്വതി ബാബു എന്നിവർ സംസാരിച്ചു. ബാലസഭ ആർ പി. മാരായ മഞ്ജു പ്രസാദ്, സുമ ബിജു എന്നിവർ ക്ലാസ്സ് നയിച്ചു.
.


0 Comments