ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ; മലയാളിയായ പ്രൊഫ. സൂസൻ എലിയാസ്
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ എലിയാസിനെ നിയമിച്ചു. കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രൊഫസർ സൂസൻ ഏലിയാസ്.
145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയ കോളേജാണ് ഇത്. 2026 മെയ് 12-ന് കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോൾ സ്വരൂപ് ആണ് ഈ ചരിത്രപരമായ നിയമനം സ്ഥിരീകരിച്ചത്.
2026 ജൂൺ 1-ന് പ്രൊഫ. സൂസൻ എലിയാസ് ചുമതലയേൽക്കും. മൾട്ടിമീഡിയ ടെക്നോളജിയിൽ വിദഗ്ധയും കമ്പ്യൂട്ടർ സയൻസ് പ്രൊഫസറുമായ അവർക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക് നേതൃപരിചയമുണ്ട്. വി.ഐ.ടി വെല്ലൂർ, ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അവർ, നിലവിൽ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലറായി (ഗവേഷണം) പ്രവർത്തിച്ചുവരികയായിരുന്നു.
ആണ്


0 Comments