ജനപ്രതിനിധികള്‍ വെറും വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മുട്ടം പഞ്ചായത്തിലെ നാല് വാര്‍ഡംഗങ്ങള്‍.


 ജനപ്രതിനിധികള്‍ വെറും വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മുട്ടം പഞ്ചായത്തിലെ നാല് വാര്‍ഡംഗങ്ങള്‍. 

കാക്കൊമ്പില്‍നിന്ന് വള്ളിപ്പാറയ്ക്ക് പോകുന്ന റോഡിലെ പാലത്തില്‍ അപകടകരമായ രീതിയില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ ഇവര്‍ നേരിട്ടിറങ്ങി. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ സമീപത്തെ പുരയിടത്തില്‍നിന്ന് മണ്ണും ചെളിയും ഒഴുകിയെത്തി പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. 


ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ വഴുതി വീഴുന്നത് നിത്യസംഭവമായതോടെയാണ് പഞ്ചായത്തംഗങ്ങള്‍ ‘ശ്രമദാന’വുമായി രംഗത്തെത്തിയത്. കാക്കൊമ്പ് വാര്‍ഡംഗം അനു തോമസ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്ന് ഐടിസി വാര്‍ഡംഗം വിഷ്ണു സജി, മാത്തപ്പാറ വാര്‍ഡംഗം എം.എ. ഷബീര്‍, കന്യാമല വാര്‍ഡംഗം ജോബിസ് ജോസ്‌സ എന്നിവര്‍ ചേര്‍ന്ന് സ്വന്തം നിലയില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments