“രാജ്യത്തെ ആധുനികതയിലേക്ക് നയിച്ച ദൂരദർശിയായ നേതാവായിരുന്നു രാജീവ്‌ ഗാന്ധി” ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം.


“രാജ്യത്തെ ആധുനികതയിലേക്ക് നയിച്ച ദൂരദർശിയായ നേതാവായിരുന്നു രാജീവ്‌ ഗാന്ധി”  ഡിസിസി വൈസ് പ്രസിഡന്റ്  അഡ്വ.ബിജു പുന്നത്താനം.     

 ഇന്ത്യയുടെ നവോത്ഥാന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി രാജ്യത്തെ ആധുനികതയിലേക്ക് നയിച്ച ദൂരദർശിയായ നേതാവായിരുന്നു രാജീവ്‌ ഗാന്ധിയെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം പ്രസ്താവിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യത്തിന്റെ ശക്തിക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ ബലി ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും മായാത്ത അധ്യായമാണ്. രാജീവ് ഗാന്ധിയുടെ ഓർമ്മകൾ ഇന്നും കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിൽ പ്രചോദനമായും അഭിമാനമായും നിലകൊള്ളുന്നുഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ രാമപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു പുന്നത്താനം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാരിയപ്പുറം അധ്യക്ഷത വഹിച്ചു. 
രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച രാജീവ് ഗാന്ധിയുടെ സേവനങ്ങളും ദേശീയ ഐക്യത്തിനായി നൽകിയ സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. എ.ജെ. ദേവസ്യ, രാജപ്പൻ പുത്തൻമ്യലിൽ,  ജോൺസൺ നെല്ലുവേലി, രാജു പായിക്കാട്ടു, ജോർജ്‌ കൊല്ലിയിൽ,സുനിൽ ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments