ദൃശ്യവിസ്മയമായി നടനവിസ്മയമെത്തി.. ആഘോഷമാക്കി ആരാധകര്‍



ദൃശ്യവിസ്മയമായി നടനവിസ്മയമെത്തി.. ആഘോഷമാക്കി ആരാധകര്‍

AKMFCWA PALA AREA COMMITTEE 
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ, പ്രിയപ്പെട്ട ലാലേട്ടന്‍റെ ജന്മദിനം സാമൂഹ്യ സേവനദിനമായി ആഘോഷിച്ചു.
പ്രിയനടന്‍റെ പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ദൃശ്യം 3 യുടെ ആദ്യ പ്രദര്‍ശനം പയപ്പാര്‍ ജാനകി  ബാലികാശ്രമനിവാസികളോടൊപ്പമാണ് ആരാധക സംഘം തിയേറ്ററില്‍ വരവേറ്റത്. തുടര്‍ന്ന് പാലായില്‍ ദൃശ്യം 3 ഷോ നടക്കുന്ന തിയേറ്ററുകളില്‍ കേക്ക് കട്ടിങ്ങും മധുരവിതരണവും നടത്തി.  അതോടൊപ്പം ഇടപ്പാടി ഗവഃ LPS  ലെ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി കൈമാറി. 


നടനെയും സിനിമയെയും ആഘോഷമാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന ഫാന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജാനകി ബാലികാശ്രമം മാനേജ്മെന്‍റ് പ്രതിനിധി അഭിപ്രായപ്പെട്ടു.
പ്രവേശനോത്സവം അടുത്തിരിക്കുന്ന വേളയില്‍ സ്കൂളിനെ ചേര്‍ത്ത് പിടിച്ച ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് സ്കൂള്‍ ഹെട് മിസ്ട്രസ്, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ അഭിനന്ദനവും കൃതജ്ഞതയും രേഖപ്പെടുത്തി.
സാമൂഹിക സേവന രംഗത്ത് എല്ലാ കാലത്തും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള AKMFCWA യുടെ നേതൃത്വത്തില്‍ ഇന്ന് മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വിവിധ ക്ഷേമപ്രവര്‍ത്തനകള്‍ നടന്ന് വരികയാണ്.

പരിപാടികളില്‍ AKMFCWA STATE EXECUTIVE MEMBER അഖില്‍ സി നന്ദന്‍, PALA AREA COMMITTEE PRESIDENT അശ്വിന്‍ ഗോവിന്ദ്, SECRETARY അനില്‍ പ്രസാദ്, ജില്ലാ എക്സിക്യൂട്ടിവ് മെമ്പേഴ്സ്, മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments