കുടുംബാംഗങ്ങളുടെ സ്നേഹസംഗമമായി കാപ്പൻ കുടുംബയോഗം



കുടുംബാംഗങ്ങളുടെ സ്നേഹസംഗമമായി കാപ്പൻ  കുടുംബയോഗം

കാപ്പൻ കുടുംബാംഗങ്ങളുടെ 36-മത് വാർഷിക പൊതുയോഗം “കാപ്പൻ കുടുംബയോഗം 2026” പാലായിൽ അഞ്ചേരിൽ പവലിയനിൽ ആവേശപൂർവ്വം നടന്നു. ചടങ്ങ് പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. കാപ്പൻ കുടുംബയോഗം ചെയർമാൻ അഗസ്റ്റിൻ കപ്പൻ അധ്യക്ഷത വഹിച്ചു. പാലാ 
സെന്റ് മേരീസ് ളാലം പള്ളി  വികാരി ഫാ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 


പാലാ മുനിസിപ്പൽ കൗൺസിലർ ജോസ്സിൻ ബിനോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബ സെക്രട്ടറി ലൈജു കാപ്പൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കുടുംബത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. അക്കാദമിക്, കായിക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റുകളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
വൈസ് ചെയർമാൻ ജോസഫ് കപ്പൻ നന്ദിപ്രസംഗം നടത്തി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി ശ്രദ്ധേയമായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments