മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്നും തെരെഞ്ഞെടുത്ത താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ സംഗമം നടന്നു.
പാലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.
താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. 2025-2026 വർഷത്തെ വരവ് ചെലവ് കണക്കും 2026-2027 സാമ്പത്തിക വർഷത്തെ ബഡ്ജറ്റും സെക്രട്ടറി റോയി ഫ്രാൻസിസ് അവതരിപ്പിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ജോൺസൺ പുളിക്കീൽ ജില്ല കൗൺസിൽ അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, കെ എസ് രാജു, താലൂക്ക് കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, ജോയിന്റ് സെക്രട്ടറി കെ ആർ പ്രഭാകരൻപിള്ള, പികെ ഉണ്ണികൃഷ്ണൻ,എബ്രഹാം ജോസഫ്, കെ ജെ ജോൺ,ബൈജു സി എസ് എന്നിവർ പ്രസംഗിച്ചു.
70 12 23 03 34ച്ചത്.




0 Comments