സി.വൈ.എം.എല്‍. വസ്ത്രവിതരണം 79-ാം വര്‍ഷം - മെയ് 30,31 തീയതികളില്‍



സി.വൈ.എം.എല്‍. വസ്ത്രവിതരണം  79-ാം വര്‍ഷം - മെയ് 30,31 തീയതികളില്‍

ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സംഘടനയായ സി.വൈ.എം.എല്‍. നടത്തിവരുന്ന സൗജന്യ വസ്ത്രവിതരണം മെയ് 30, 31 തീയതികളില്‍ പാലാ കുരിശുപള്ളി ജംഗ്ഷനില്‍, സി.വൈ.എം.എല്‍. നഗറില്‍ പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ വെച്ച് പ്രമുഖ വ്യക്തികള്‍ നിര്‍വ്വഹിക്കും. പരിശുദ്ധ മാതാവിന്റെ മെയ്മാസവണക്കത്തിന്റെ ഭാഗമായി നടത്തുന്ന വസ്ത്രവിതരണം 79-ാം വര്‍ഷമാണ് ഇത്. കഴിഞ്ഞ 78 വര്‍ഷമായി സി.വൈ.എം.എല്‍. പ്രവര്‍ത്തകര്‍ വ്യക്തികളെയും സ്ഥാപനങ്ങളേയും നേരില്‍ കണ്ട് സംഭാവനകള്‍ സ്വീകരിച്ചാണ് വസ്ത്രങ്ങള്‍ ശേഖരിക്കുന്നത്. 


30-ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പ്രശസ്ത മരിയന്‍ പ്രഭാഷകനായ ഫാദര്‍ ഗീവര്‍ഗ്ഗീസ് തോമസ് വണക്കമാസ സമാപന പ്രാര്‍ത്ഥനയും, വസ്ത്രം നല്കിയ വ്യക്തികളെ സമര്‍പ്പിച്ചും പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, മത, കാരുണ്യ മേഖലയിലെ പ്രമുഖര്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യും, 31-ന് സ്ഥാപനങ്ങളില്‍ വസ്ത്രങ്ങള്‍ നേരിട്ട് നല്‍കുമെന്ന് ഭാരവാഹികളായ സതീഷ് മണര്‍കാട്ട്, സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, അനൂപ് ടെന്‍സണ്‍, സജി പുളിക്കല്‍ എന്നിവര്‍ അറിയിച്ചു. ഷാജി പന്തപ്ലാക്കല്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ബിജു വാതല്ലൂര്‍, ജോണി പന്തപ്ലാക്കല്‍, ജോഷി കട്ടക്കയം, ബാബു പുന്നത്താനം, ഫെലിക്‌സ് ഡിക്‌സണ്‍, സന്തോഷ് മണര്‍കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments