പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്.
ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊടിയാടി ജംഗ്ഷനും പുളുക്കിഴ്
പാലത്തിനും ഇടയിൽ ആയിരുന്നു അപകടം.
തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ സന്ദീപിനെ ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് പുറത്തെടുക്കാനായത്.
ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ 9 പേരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല.


0 Comments