ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു: മഹിളാ കോൺഗ്രസ് ഉഴവൂർ


ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു: 
മഹിളാ കോൺഗ്രസ് ഉഴവൂർ

 ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ തുഫാൻ ദി നാർക്കോ ഹണ്ടിനെ കേരളത്തിലെ വനിതാ സമൂഹം കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിക്കണമെന്ന് മഹിളാ കോൺഗ്രസ് ഉഴവൂർ മണ്ഡലം കമ്മറ്റി അഭ്യർത്ഥിച്ചു. ഉഴവൂർ കോൺഗ്രസ് ഭവനിൽ ചേർന്ന സമ്മേളനം ഉഴവുർഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസ് ഉൽഘാടനം ചെയ്തു. 


സോണിയാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ശക്തയായ സ്ത്രീ - സുരക്ഷിതരായ കുട്ടികൾ എന്ന വിഷയത്തെ ആസ്പദമാക്കി സംഗീത സുമേഷ് ക്ലാസ് എടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രകാശ് വടക്കേൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഗംഗാദേവി എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments