ഇന്ധന വിലവർധനവിനെതിരെ എ ഐ വൈ എഫ് ധർണ്ണ.
പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമതീതമായി വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നടപടിക്കെതിരെ എ ഐ വൈ എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ധർണ്ണ നടത്തി. തെക്കേക്കരയിൽ നടന്ന ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ അനീഷ് തോമസ് സ്വാഗതം ആശംസിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ്അ അംഗങ്ങളായ അഡ്വ പി ആർ തങ്കച്ചൻ, റ്റി ബി ബിജു, സണ്ണി ഡേവിഡ് എ ഐ വൈ എഫ് നേതാക്കളായ അഞ്ജു സെബാസ്റ്റ്യൻ, അഞ്ജു പി എം, അജീഷ് പി ബി, അർജുൻ കെ ഷാജി, എന്നിവർ പ്രസംഗിച്ചു.
ഇന്ധന വില വർധനവിനെതിരെ എ ഐ വൈ എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തിയ ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്യുന്നു




0 Comments