മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്…



 മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവാകും. ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 

 ഈ മാസം 23 ന് ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളിലേക്കുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്തിട്ടുണ്ട്. ക്രമസമാധാനം, ലഹരിവ്യാപനം തടയല്‍ തുടങ്ങിയവ വിലയിരുത്താനാണ് യോഗം. 


ഇതിനു മുമ്പു തന്നെ എ ഹേമചന്ദ്രനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. 
 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എ ഹേമചന്ദ്രന്‍. 2020 മെയ് മാസത്തിലാണ് അഗ്നിശമനസേനാ മേധാവിയായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. യുഡിഎഫ് ഭരണകാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ്‌ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രന്‍.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments