‘സ്ത്രീ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; കെഎസ്‌യു മുൻ നേതാവ് അറസ്റ്റിൽ…



  സോഷ്യല്‍ മീഡിയയില്‍ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ്‌യു മുൻ നേതാവ് അറസ്റ്റിൽ. ജിതിൻ ടി വർഗീസ് ആണ് അറസ്റ്റിലായത്. OLX , ഫേസ്ബുക്ക് മുഖേനയാണ് തട്ടിപ്പ് നടത്തിയത്. OlX വഴി ശേഖരിച്ച ആളുകളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. MALE എസ്കോർട്ടിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ആളുകളുടെ കയ്യിൽ നിന്ന് ഗിഫ്റ്റ് കാർഡ്, ഗോൾഡ് കാര്‍ഡ് തുടങ്ങിയവ തട്ടിയെടുത്തത്. 


അടൂർ പോലീസ് സ്വമേധാ എടുത്ത കേസിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അതിവേഗ നീക്കത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

 പരസ്യം കണ്ട് ബന്ധപ്പെടുന്നവരില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ്, ക്ലൈന്റ് ബോഡി ഇന്‍ഷുറന്‍സ് ഫീസ്, മെഡിക്കല്‍ വെരിഫിക്കേഷന്‍ തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളായി വലിയ തുകകള്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു ഇയാളുടെ രീതി. പണം കൈക്കലാക്കിയ ശേഷം ഇവരെ ബ്ലോക്ക് ചെയ്ത് അടുത്ത ഇരകളെ തേടും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments