ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയില്‍ വിപുലമായ പരിപാടികള്‍ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം 24-ന് പാലായില്‍


ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയില്‍ വിപുലമായ പരിപാടികള്‍ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം 24-ന് പാലായില്‍

ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ 24 ന് ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 

24 ന് രാവിലെ 11 ന് പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും.

 

കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും. രൂപതാ വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, പ്രിന്‍സിപ്പല്‍ റവ. ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സാബു എബ്രാഹം എന്നിവര്‍ പ്രസംഗിക്കും. ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ആതിഥേയത്വം വഹിക്കും.


ത്രൈമാസാചരണ പരിപാടികളുടെ ദീപശിഖ പോലീസ് ചീഫ് രൂപതാ ഡയറക്ടര്‍ക്ക് കൈമാറി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം-ഉപന്യാസം-ചിത്രരചന മത്സരങ്ങളും മൂന്ന് മാസം നീണ്ടുനില്ക്കുന്ന പരിപാടികളില്‍പെടുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments