കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയം .... കൗൺസിൽ യോഗത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഉദ്വേഗം.... കൊട്ടാരമറ്റത്തെ ഓട്ടോ തൊഴിലാളികളും മാധ്യമ പ്രവർത്തകരും കൂട്ടമായെത്തി ..... ഒന്നും സംഭവിച്ചില്ല ..... കൗൺസിലിൽ തീരുമാനം പ്രഖ്യാപിച്ച് 5 മിനിട്ടിനുള്ളിൽ ചെയർപേഴ്സൺ സഭ വിട്ടിറങ്ങി .... പിന്നാലെ ഭരണകക്ഷി അംഗങ്ങളും....
ഇന്ന് വൈകിട്ട് ചേർന്ന പാലാ നഗരസഭ യോഗത്തിൽ കൊട്ടാര മറ്റം ഓട്ടോ സ്റ്റാൻഡ് വിഷയത്തിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് സൂചനയിൽ അവിടത്തെ ഓട്ടോ ഡ്രൈവർമാരും ചാനൽ സംഘങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരും മുനിസിപ്പൽ ഓഫീസിൽ എത്തിയിരുന്നു .
എന്നാൽ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല ഭരണപക്ഷ അംഗങ്ങളും ചെയർപേഴ്സൻ്റെ അഭിപ്രായത്തോട് ചേർന്ന് നിന്നുകൊണ്ട് സഭ വിട്ട് ഇറങ്ങുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ നിയമാനുസൃത നടപടി സ്വീകരിക്കാൻ മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയല്ലാതെ ചെയർപേഴ്‌സണു മുന്നിൽ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല ....
എന്നാൽ ചെയർപേഴ്സൺ ഒരേ സമയം ഇരയ്‌ക്കും വേട്ടക്കാരനും ഒപ്പമാണെന്നും
എന്തെങ്കിലും ധാർമ്മികത ഉണ്ടെങ്കിൽ രാജി വെയ്ക്കണം എന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ വാദം
70 12 23 03 34


.jpg)


0 Comments