സന്തോഷ് പുളിക്കന്റെ വക നാളെ പാലാ നഗരസഭാ ഓഫീസിന് മുൻപിൽ വാമൂടിക്കെട്ടി സമരം
നഗരസഭയിലെ അധികാര വടംവലിയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ ഒറ്റയാൾ സമരത്തിന് ഒരുങ്ങി പാലായിലെ സാമൂഹിക പ്രവർത്തകനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന സന്തോഷ് പുളിക്കൻ .
വോട്ട് ചെയ്ത് ഭരണം നൽകിയ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് യുഡിഎഫ് മുന്നണിയുടെ നയമെന്നും ജനങ്ങളോട് മാപ്പ് പറഞ്ഞ് ഈ പേക്കൂത്ത് നിർത്താൻ കോൺഗ്രസ് കൗൺസിലർമാർ തയ്യാറാകണമെന്നും സന്തോഷ് പുളിക്കൻ ആവശ്യപ്പെട്ടു.
നഗരസഭ കൗൺസിലർമാരുടെ ജനങ്ങളെ മറന്നുള്ള അധികാര വടംവലി നാടകങ്ങൾക്കെതിരെ നാളെ ജൂൺ 15 തിങ്കളാഴ്ച നഗരസഭാ ഓഫീസിന് മുൻപിൽ വാമൂടിക്കെട്ടി സമരം നടത്തി പ്രതിഷേധിക്കുമെന്ന് സന്തോഷ് പുളിക്കൻ അറിയിച്ചു. ജനസേവനമല്ല, അധികാരത്തോടുള്ള ആർത്തി മാത്രമാണ് യുഡിഎഫ് കൗൺസിലർമാർക്കുള്ളതെന്ന് ഇപ്പോൾ നഗരസഭയിൽ നടക്കുന്ന സംഭവങ്ങൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു
70 12 23 03 34
.jpg)


0 Comments