എലിക്കുളം എം ജി.എം യു പി സ്ക്കൂൾ പ്രവേശനോത്സവം ആഘോഷ പൂർവ്വം നടന്നു. മധുര പലഹാര വിതരണവും, പായസ വിതരണവുമെല്ലാം പരിപാടിയുടെ മാറ്റു കൂട്ടി . സ്കൂൾ മാനേജർ റ്റി എസ്രഘുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ മാത്യൂസ് പെരുമനങ്ങാട്ട് നിർവ്വഹിച്ചു.
എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് യമുന പ്രസാദ് ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: ജയദ്വീപ് പാറയ്ക്കൻ, കരയോഗം സെക്രട്ടറി കെ. ആർ രമേഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ബി ശ്രീകുമാർ , ഭാസ്കരൻ നായർ, പി. എസ്. ബാലചന്ദ്രൻ നായർ, ജയ പി. നായർ, നമിത സുരേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് അമ്പിളി തുടങ്ങിയവർ സംസാരിച്ചു.
70 12 23 03 34





0 Comments