കേരള ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും തൊഴിലിടങ്ങൾക്കും കടുത്ത ഭീഷണിയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI). കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് അനുകൂല ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ കേരള പതിപ്പാണ് സംസ്ഥാന ബജറ്റിലുള്ളതെന്നും, ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മത്സ്യമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചോ വികസന പ്രവർത്തനങ്ങളെക്കുറിച്ചോ തൊഴിലാളി സംഘടനകളുമായി യാതൊരുവിധ ചർച്ചയും നടത്താതെയാണ് പി.പി.പി മാതൃകയിലുള്ള ഈ തീവ്രവേഗ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; മണ്ണെണ്ണ സബ്‌സിഡി അപര്യാപ്തം മത്സ്യമേഖലയോട് കടുത്ത അവഗണനയാണ് ബജറ്റിൽ ഉടനീളമുള്ളതെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. പ്രധാന വിമർശനങ്ങൾ താഴെ പറയുന്നവയാണ്: വിഹിതത്തിലെ കുറവ്: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ബജറ്റിൽ വകയിരുത്തിയിരുന്ന 239.12 കോടി രൂപയുടെ വിഹിതം പുതിയ ബജറ്റിൽ 200.99 കോടി രൂപയായി വെട്ടിച്ചുറച്ചു. മണ്ണെണ്ണ പ്രതിസന്ധി: മണ്ണെണ്ണ വില ലിറ്ററിന് 103 രൂപയിൽ നിന്നും 168 രൂപയായി കുതിച്ചുയർന്ന സാഹചര്യത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച 75 രൂപയുടെ സബ്സിഡി തികച്ചും അപര്യാപ്തമാണ്. തൊട്ടടുത്ത തമിഴ്നാട്ടിൽ ലിറ്ററിന് വെറും 15 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുന്നത്.
പുനരധിവാസം മറന്നു: ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കടൽത്തീരത്ത് 13 കോസ്റ്റൽ ഡെവലപ്‌മെന്റ് സോണുകളും 12 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകളും കപ്പൽ നിർമ്മാണ-പൊളിശാലകളും പ്രഖ്യാപിച്ചപ്പോൾ, തീരദേശവാസികളുടെ പുനരധിവാസത്തെ കുറിച്ചോ നഷ്ടപരിഹാരത്തെ സംബന്ധിച്ചോ ബജറ്റിൽ യാതൊരു പരാമർശവുമില്ല. കേന്ദ്രത്തിന്റെ ‘ഡെഡിക്കേറ്റഡ് മിനറൽ കോറിഡോർ’ പദ്ധതിയെയും ആഴക്കടൽ കുത്തകവൽക്കരണത്തെയും ബജറ്റ് നിശബ്ദമായി പിന്തുണയ്ക്കുകയാണ്.
70 12 23 03 34
.jpg)


0 Comments