പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിന് അക്ഷരോപഹാരവുമായി മൂന്ന് കൊച്ചു മിടുക്കർ
പാലാ സെൻ്റ് മേരീസ് ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ഈ വർഷത്തെ വായനദിനം ഇത്തിരി 'സ്പെഷ്യലാണ് ' . ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ തേടി ലൈബ്രറിയിൽ എത്തുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട മൂന്ന് കൂട്ടുകാരുടെ പുസ്തകങ്ങൾ കൂടി ലൈബ്രറിയിൽ കാണാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലും അഭിമാനത്തിലുമാണവർ.
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനന്ദന ഷാജി, മരിയ റോസ് സിബി, അനന്യ അനീഷ് എന്നിവരുടെ വ്യത്യസ്തങ്ങളായ മൂന്ന് കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കാവ്യസുരഭി , നിലാവിൻ്റെ ചിറകുകൾ, നിഴൽപ്പൂക്കൾ എന്നീ സമാഹാരങ്ങളിൽ പ്രകൃതിയുടെയും സമൂഹത്തിൻ്റെയും അറിവിടങ്ങളുടെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ശക്ത്മായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു. മാണി സി.കാപ്പൻ എം.എൽ.എ,പാലാ ഡി.ഇ. ഒ സത്യപാലൻ സി , പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ എജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലു കാലായിൽ , റവ. ഫാ. ജോസഫ് തടത്തിൽ,
റവ. സി. ലിസ്ബിൻ പുത്തൻപുര എഫ് .സി. സി എന്നിവരുടെ സാന്നിധ്യത്തിലാണ് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിക്കപ്പെട്ടത്.
മലയാളം അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്ററുമായ പ്രിയ കെ. ജോയിയുടെ നേതൃത്വത്തിലാണ് കവിതാ സമാഹാരങ്ങൾ തയ്യാറാക്കപ്പെട്ടത്. ചേർപ്പുങ്കൽ എസ്.എം. ബുക്സാണ് പ്രസാധകർ. മുൻ ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, ഹെഡ്മിസ്ട്രസ് സി. അനില , മാതാപിതാക്കൾ അധ്യാപകർ എന്നിവർ വിദ്യാർത്ഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് നല്കിയത്.
70 12 23 03 34
.jpg)


0 Comments