ഇന്ന് ഫാദേഴ്‌സ് ഡേ.... തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ക്കുകയാണ് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍... ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ചീഫ് ഡയബറ്റോളജിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌കുമാര്‍, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, വിഘ്‌നേശ്വര കേറ്ററിംഗ് സര്‍വ്വീസ് ഉടമ ദീപു വിജയകുമാര്‍ എന്നിവരാണ് അവരവരുടെ അച്ഛനെപ്പറ്റിയുള്ള കുറിപ്പ് എഴുതുന്നത്.




ഇന്ന് ഫാദേഴ്‌സ് ഡേ.... തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ക്കുകയാണ് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍... ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ചീഫ് ഡയബറ്റോളജിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌കുമാര്‍, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, വിഘ്‌നേശ്വര കേറ്ററിംഗ് സര്‍വ്വീസ് ഉടമ ദീപു വിജയകുമാര്‍ എന്നിവരാണ് അവരവരുടെ അച്ഛനെപ്പറ്റിയുള്ള കുറിപ്പ് എഴുതുന്നത്.

തയ്യാറാക്കിയത് സുനില്‍ പാലാ
 

എന്റെ നെഞ്ചിലെ മണ്‍വിളക്കണഞ്ഞ നേരം... മറക്കാത്ത ആ ദിനം എന്നും മനസ്സില്‍ 
 
ദീപു വിജയകുമാര്‍ 
(വിഘ്‌നേശ്വര കാറ്ററിംഗ് സെന്റര്‍, വലവൂര്‍), 945108629


ഗുജറാത്തിലേക്ക് പോകാനായി അച്ഛന്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ അത് ആരോഗ്യത്തോടെ അച്ഛനെ കാണാന്‍ കഴിയുന്ന അവസാനത്തെ ദിവസമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നേയില്ല. അമ്മയുടെ അനുജത്തിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അച്ഛന്‍ അന്ന്  ഗുജറാത്തിലേക്ക് വണ്ടികയറിയത്. മല്ലികാസദനം വിജയകുമാര്‍ എന്നായിരുന്നു അച്ഛന്റെ പേര്. പാരമ്പര്യവഴിക്ക് അച്ഛന്റെ കുടുംബം വൈദ്യന്‍മാരുടേതായിരുന്നു. കാണക്കാരിയില്‍ ജനിച്ച അച്ഛന്‍ പിന്നീട് ഇടനാട്ടില്‍  സ്ഥിരതാമസമാക്കുകയും വലവൂരില്‍ വൈദ്യശാല നടത്തുകയുമായിരുന്നു.  സന്തോഷകരമായ  കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. അച്ഛന്റെയും അമ്മ വിജയലക്ഷ്മിയുടെയും സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞാണ് ഞാനും പെങ്ങള്‍ ദീപയും വളര്‍ന്നുവന്നത്.

ഏതൊരു മകന്റെയും ജീവിതത്തിലെ ആദ്യത്തെ റോള്‍ മോഡല്‍ അച്ഛനാണല്ലോ. അച്ഛന്റെ ചിറകിലൊതുങ്ങുന്ന, സുരക്ഷിതത്വം തേടിയ ഒരു പക്ഷിക്കുഞ്ഞായിരുന്നു ഞാന്‍. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, മനുഷ്യരെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ഇതെല്ലാം ഞാന്‍ അച്ഛനില്‍ നിന്നാണ് പഠിച്ചത്. വൈദ്യം പോലെ തന്നെ ദേഹണ്ഡകാര്യങ്ങളിലും  അച്ഛന് പ്രാവീണ്യമുണ്ടായിരുന്നു. ഭക്ഷണം മരുന്നുതന്നെയാണല്ലോ. 

അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ച് ഇരുപതുവര്‍ഷം മുമ്പാണ് ഞങ്ങള്‍ വിഘ്നേശ്വര കാറ്ററിംങ് സര്‍വീസ് ആരംഭിച്ചത്. ഏറ്റവും രുചികരമായും ആരോഗ്യപ്രദമായും ഭക്ഷണം മറ്റുള്ളവര്‍ക്ക് വിളമ്പണം എന്ന കാര്യത്തില്‍ അച്ഛന് നിഷ്‌ക്കര്‍ഷയുണ്ടായിരുന്നു. കാറ്ററിംങ് സര്‍വീസ് സംബന്ധമായ അടിസ്ഥാനമൂല്യങ്ങള്‍ ഞാന്‍ പഠിച്ചത് അച്ഛനില്‍ നിന്നായിരുന്നു. പത്തുവര്‍ഷം മാത്രമേ അച്ഛന് കാറ്ററിങ് സര്‍വീസുമായി ബന്ധപ്പെട്ട് എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചുളളൂ. തുടക്കത്തില്‍ പറഞ്ഞുവല്ലോ ഗുജറാത്തിലേക്കുള്ള യാത്രയുടെ കാര്യം. അവിടെവച്ച്് അച്ഛന് സ്ട്രോക്കുണ്ടായി. നമ്മുടേതുപോലെയുളള മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ അന്ന് അവിടെയുണ്ടായിരുന്നില്ല.  ഏതാനും ദിവസങ്ങള്‍  വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിച്ച അച്ഛനെ പിന്നീട് അമൃതയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ അപ്പോഴേയ്ക്കും സ്ഥിതി വഷളായിക്കഴിഞ്ഞിരുന്നു. 

യാതൊരു അസുഖങ്ങളുമില്ലാതെ ജീവിച്ച അച്ഛന്‍ വളരെ പെട്ടെന്ന് ഇങ്ങനെ കടന്നുപോകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. അതോടെ അതുവരെ എന്നെ താങ്ങിനിര്‍ത്തിയിരുന്ന അച്ചുതണ്ട് ഒടിഞ്ഞുപോവുകയായിരുന്നു. അറുപതുവയസുമാത്രമേ അച്ഛനപ്പോള്‍ പ്രായമുണ്ടായിരുന്നുള്ളൂ.  

ഒന്നുമില്ലായ്മയില്‍ നിന്നാണ് അച്ഛന്‍ ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.  ഇരുപത്തിയഞ്ചും അമ്പതും പേര്‍ക്കുമാത്രമായിട്ടായിരുന്നു ആരംഭകാലത്ത് സദ്യ നടത്തിയിരുന്നത്. ഇന്ന് സ്വദേശം കടന്നുപോലും അനേകായിരങ്ങള്‍ക്ക് സദ്യ നടത്താന്‍ കഴിയുന്ന ഒരു വലിയ കേറ്ററിംങ് സര്‍വീസായി ഇത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. സ്ഥാപനത്തിന്റെ ഇന്നത്തെ  വളര്‍ച്ചയ്ക്ക് പിന്നില്‍ അച്ഛന്റെ വിയര്‍പ്പുഗന്ധം മണക്കുന്നുണ്ട്. അച്ഛന്റെ ദീര്‍ഘവീക്ഷണമാണ് ഈ സ്ഥാപനവിജയത്തിന്റെ അടിസ്ഥാനവും. അച്ഛന്റെ അനുഗ്രഹമാണ് ഇന്ന് അനുഭവിക്കുന്ന എല്ലാ ന•കള്‍ക്കും കാരണമെന്നും ഞാന്‍ വിശ്വസിക്കുന്നു.

വര്‍ഷമിത്ര കഴിഞ്ഞിട്ടും അച്ഛന്റെ വേര്‍പാടിന്റെ വിരഹവും ആഘാതവും എന്നെ വിട്ടുപോയിട്ടില്ല. ഇനിയെത്ര വര്‍ഷം കഴിഞ്ഞാലും അതിന്റെ സങ്കടം എന്നില്‍നിന്ന് മാഞ്ഞുപോകുമെന്നും തോന്നുന്നില്ല. കണ്‍മുമ്പില്‍ ഇല്ലെന്നേയുള്ളൂ അച്ഛന്‍; പക്ഷേ കണ്ണടച്ചാലെല്ലാം കണ്‍മുമ്പില്‍ അച്ഛന്‍ നില്പ്പുണ്ട്.  ഏഴുതിരിയിട്ട നിലവിളക്കുപോല്‍... 

ഇന്നും അച്ഛന്‍ പറഞ്ഞുതന്ന പാഠങ്ങള്‍ മനസിലാക്കിയും പഠിച്ചുമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അച്ഛന്റെ കാലടിപ്പാടുകളെയാണ് ഞാന്‍ പിന്തുടരുന്നത്. അമ്മ വിജലക്ഷ്മി, ഭാര്യ രേവതി, മക്കളായ ദിയ, വിനായക് എന്നിവര്‍ എന്റെ കര്‍മ്മമണ്ഡലത്തിന് കരുത്താണ്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments