ലോക രക്തദാന ദിനം: ഷിബു തെക്കേമറ്റത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി അവാർഡ് ജേതാവും, കഴിഞ്ഞ 38 വർഷത്തിനിടെ 135 തവണ രക്തദാനം നടത്തി മാതൃകയായ സാമൂഹ്യപ്രവർത്തകനും മനുഷ്യസ്നേഹിയുമായ ഷിബു തെക്കേമറ്റത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഭരണങ്ങാനം ആദരിച്ചു.
സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷിബു തെക്കേമറ്റത്തിന് പൊന്നാട അണിയിച്ചാണ് ആദരവ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി. ഐ. സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസാ എബി ആശംസകൾ നേർന്നു.
അധ്യാപക പ്രതിനിധി സിജി എബ്രഹാം നന്ദി രേഖപ്പെടുത്തി.
രക്തദാനത്തിന്റെ മഹത്വവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും യുവതലമുറയിൽ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ പ്രസംഗകർ ചൂണ്ടിക്കാട്ടി. ഷിബു തെക്കേമറ്റത്തിന്റെ ദീർഘകാല രക്തദാന സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.
70 12 23 03 34
.jpg)


0 Comments