ഏറ്റുമാനൂർ ബ്ലോക്ക് വികസന സമിതി പതിനൊന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും
ബ്ലോക്ക് വികസന സമിതി പതിനൊന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്നു.
മുൻമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി പുളിമാൻതുണ്ടം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡോ.എം.വി. ശിവകുമാർ മംഗലത്തുമന , ഫിലിപ്പ് ജോസഫ് മണിയാലിൽ , കാഥികൻ മീനിടം ബാബു, കവി ഹരിയേറ്റുമാനൂർ , എ. പി. സുനിൽ ,ജി. ജഗദീഷ് എന്നിവരെ ആദരിച്ചു.
ഏറ്റുമാനൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി , കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു എബ്രഹാം ചൂണ്ട മലകുന്നേൽ , നഗരസഭ കൗൺസിലർ രശ്മിശ്യാം, കെ. എൻ. രഞ്ജിത്ത് കുമാർ , കെ. ജി. ഹരിദാസ് , വി. ആർ. രാജൻ, സെബാസ്റ്റ്യൻ വലിയകാല , കെ.വി.സാബു എന്നിവർ പ്രസംഗിച്ചു
70 12 23 03 34





0 Comments