ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി റോഡിൻ റിവർ യൂത്ത്സ് സംഘടിപ്പിച്ച ഇലഞ്ഞിത്തറ വർത്തമാനം പുതുമയായി.



ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി റോഡിൻ റിവർ യൂത്ത്സ് സംഘടിപ്പിച്ച ഇലഞ്ഞിത്തറ വർത്തമാനം പുതുമയായി.  

ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും  പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ യൂത്ത് ക്ലബ്ബ് നടത്തിയ സൈക്കിൾ റാലിയിൽ യുവജനങ്ങൾ പുകയില വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 


ജനമൈത്രി സി. ആർ.ഒ. പോലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ് തോമസ് ഇലഞ്ഞിത്തറ വർത്തമാനത്തിന് നേതൃത്വം നൽകി മുഖ്യപ്രഭാഷണം നടത്തുകയും  പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ക്രിസ്‌റ്റോ ഐക്കര അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ വാർഡ് മെമ്പർ മിനിമോൾ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സി ആർ.ഒ. ബിനോയി തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.


ഈരാറ്റുപേട്ട പോലീസ് ജനമൈത്രി ജനസമിതി അംഗം എബി പൂണ്ടിക്കുളം, ലൈബ്രേറിയൻ ജോസ് കാഞ്ഞിരത്തുങ്കൽ, റോഡിൻ റിവർ ക്ലബ്ബ് സെക്രട്ടറി ജോനാ സിജു, പ്രോഗ്രാം കോർഡിനേറ്റർ സായി വിശാഖ്, അലൻ ജോൺസൺ തുരുത്തി, അഭിനവ് എസ്. ചന്ദ്രവിലാസം, ഫ്രെഡറിക് മാത്യൂസ് പുന്നയ്ക്കൽ, അഭിനന്ദ് എസ്. ചന്ദ്രവിലാസം, ആദിനാഥ് M.D മേലേട്ട് എന്നിവർ പ്രസംഗിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments