പഴം, പച്ചക്കറി മേഖലയിലെ ഭക്ഷ്യോൽപ്പന്ന സംസ്കരണ സംരംഭകത്വ സാധ്യതകൾ വിശദീകരിക്കുന്നസംരംഭകത്വ അറിവരങ്ങ് നാളെ (ജൂൺ 2 ) രാവിലെ പത്തിന് പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മുൻ ഡയറക്ടർ ഫാ. തോമസ് കിഴക്കേലിൻ്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അറിവരങ്ങ് ഉദ്ഘാടനം ചെയ്യും.
അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ, പ്രോജക്ട് മാനേജർ ഡാൻ്റിസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിക്കും. കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രി ബിസിനസ്സ് ഇൻകുബേഷൻ സെൻ്റർ മേധാവി ഡോ. കെ. പി. സുധീർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിക്കും. സ്പോട്ട് രജിസ്ട്രേഷൻ രാവിലെ ഒൻപതരയ്ക്ക് ആരംഭിക്കും.
70 12 23 03 34





0 Comments