സി.വൈ.എം.എല്‍. സേവനങ്ങള്‍ മഹത്തരം: പി.യു. തോമസ്



 സി.വൈ.എം.എല്‍. സേവനങ്ങള്‍ മഹത്തരം: പി.യു. തോമസ് 

 സി.വൈ.എം.എല്‍.  സേവനങ്ങള്‍ മഹത്തരമാണെന്ന് പ്രമുഖ കാരുണ്യപ്രവര്‍ത്തകന്‍ പി.യു. തോമസ്. സി.വൈ.എം.എല്‍.  നല്കുന്ന സൗജന്യ വസ്ത്രവിതരണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സംഘടനയായ സി.വൈ.എം.എല്‍. 79-ാമത് വര്‍ഷമാണ് വസ്ത്രവിതരണം നടത്തുന്നത്. ഫാ. ഗീവര്‍ഗ്ഗീസ് തോമസ് മെയ്മാസ വണക്ക സമാപന പ്രാര്‍ത്ഥന നടത്തി. വസ്ത്രങ്ങള്‍ സംഭാവനയായി നല്‍കിയവരെ സമര്‍പ്പിച്ചുകൊണ്ടുള്ള സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തി. 


സൗജന്യ ചികിത്സാ പദ്ധതി, കുട്ടികള്‍ക്ക് യൂണിഫോം, കുട വിതരണം, വീട് വയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായം, സൗജന്യനിരക്കില്‍ സിസ്റ്റര്‍ തെയ്യാമ്മ വൈദ്യരുടെ സിദ്ധവൈദ്യ ക്യാമ്പ്, അനാഥാലയങ്ങളില്‍ ഭക്ഷണം എത്തിക്കുക തുടങ്ങിയ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ സി.വൈ.എം.എല്‍. നടത്തിവരുന്നുണ്ട്. പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള പതിനാലോളം അനാഥാലയങ്ങളില്‍ വസ്ത്രങ്ങളും മറ്റു സഹായങ്ങളും നേരിട്ട് എത്തിച്ചുകൊടുക്കുന്നു. 


വ്യാപാരി വ്യവസായികള്‍, മരിയ ഭക്തര്‍ എന്നിവര്‍ നല്‍കിയ വസ്ത്രങ്ങളാണ് സാധുക്കള്‍ക്ക് നല്‍കിയത്. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സോണി വലിയകാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് മണര്‍കാട്ട് സജി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 


സതീഷ് മണര്‍കാട്ട്, റെജി പുളിക്കല്‍, അനൂപ് ടെന്‍സന്‍, ഡിക്‌സണ്‍ പെരുമണ്ണില്‍, ഷാജി പന്തപ്ലാക്കല്‍, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, ബിജു വാതല്ലൂര്‍, ജോണി പന്തപ്ലാക്കല്‍, സിബി കുറ്റിയാങ്കല്‍, ജോഷി കട്ടക്കയം, ജോബി കുളത്തറ, ബാബു പുന്നത്താനം, ഫെലിക്‌സ് ഡിക്‌സണ്‍, ലിജോ വട്ടക്കുന്നേല്‍, കെ.പി. രാജന്‍, ജിജി പറമുണ്ട, തോമാച്ചന്‍ പാലക്കുടി, ജോമോന്‍ കുറ്റിയാങ്കല്‍, ജോയി വട്ടക്കുന്നേല്‍, സാജന്‍ പന്തപ്ലാക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments