ലോകകപ്പ് ഫുട്ബോൾ ലഹരിക്കൊപ്പം One million Toofan goals @ world cup 2026 പദ്ധതിക്ക് തുടക്കം കുറിച്ച് ഭരണങ്ങാനം സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂൾ .
പദ്ധതിയു ടെ ഭാഗമായി സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി ഐ .One million Toofan goals @World cup ന് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.
സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകി.കുട്ടികൾ അർജൻ്റീന, ,ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ വിവിധ ജേഴ്സികൾ അണിഞ്ഞാണ് അണിനിരന്നത്.
ലോകകപ്പിൻ്റെ Theme song ന് കുട്ടികൾ സൂംബാ ഡാൻസിലൂടെ ചുവടു വച്ചു. മൊബൈൽ ഗെയിമിനും മറ്റു ലഹരികൾക്കും അടിമയാകാതെ ഫുട്ബോൾ ഒരു ലഹരി ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധാ ഷാജി പുതുതായി നിർമ്മിച്ച ഫുട്ബോൾ ഗോൾ പോസ്റ്റ് ഉദ്ഘാടനം ചെയ്തു.
സ്കൂൾമാനേജർ ഫാദർ സക്കറിയ ആട്ടപ്പാട്ട് ഗോളടിച്ച് One million Toofan goals @world cup ഉദ്ഘാടനം ചെയ്തു. കായികാദ്ധ്യാപിക ശ്രീമതി സൈബി ജോസഫിൻ്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിനു തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിൻ പോൾ , മഞ്ചു ഡേവീസ് , ജോസഫ് കെ. വി എന്നിവർ ആശംസകൾ നേർന്നു.
70 12 23 03 34

.jpg)


0 Comments