പാലാ നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസം രേഖപ്പെടുത്തിയ വിഷയത്തില്‍ തങ്ങളോട് ആലോചിച്ചില്ലെന്ന ഫ്രാന്‍സീസ് ജോര്‍ജ്ജ് എംപിയുടെ പ്രതികരണം വേദനയുളവാക്കിയതായി കോൺഗ്രസ്സ് കൗണ്‍സിലര്‍ ബിജു മാത്യൂസ് ....... തനിക്കെതിരെ കള്ളക്കേസ് കൊടുത്ത സംഭവത്തില്‍ എം.പി യോട് ആലോചിച്ച ശേഷമായിരുന്നോ കേസ് കൊടുത്തതെന്നും ബിജു.
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പു കൗൺസിലർമാർ ആദ്യം പത്ര പ്രസ്താവന കൊടുത്തത് കോൺഗ്രസ് നേതാക്കമാരോട് ആലോചിച്ചിട്ടായിരുന്നോ എന്നും ബിജു മാത്യൂസ് ചോദിച്ചു. സ്വതന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർ ബിജുവും തമ്മിൽ പല വിഷയങ്ങളിൽ മാസങ്ങൾക്കു മുന്നേ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങളാണ് പാലാ നഗരസഭാ ഭരണ നേതൃത്വത്തിൽ ഇപ്പോൾ ഇത്ര കണ്ട് ഉലച്ചിലും ഒടുവിൽ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ നോട്ടീസ് വരെയും കാര്യങ്ങൾ എത്താൻ കാരണം
70 12 23 03 34

.jpg)


0 Comments