സംസ്ഥാനങ്ങള്‍ക്ക് അധിക നികുതിവിഹിതം; കേരളത്തിന് 2,597 കോടി രൂപ അനുവദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അധിക നികുതിവിഹിതം അനുവദിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച ഈ പ്രത്യേക വിഹിതമായി രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് ആകെ 1,09,019 കോടി രൂപയാണ് കൈമാറുന്നത്. ഇതില്‍ കേരളത്തിന് 2,597 കോടി രൂപ ലഭിക്കും.
സംസ്ഥാനങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തുകയും മൂലധന-വികസന പദ്ധതികള്‍ക്ക് കൂടുതല്‍ വേഗം നല്‍കുകയും ചെയ്യുന്നതിനായാണ് പ്രത്യേക നികുതി വിഹിതം നല്‍കുന്നത്.
ഓഗസ്റ്റ് 10-ന് പതിവായി ലഭിക്കുന്ന പ്രതിമാസ നികുതിവിഹിതത്തിന് പുറമെയാണ് ഈ അധിക തുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പൊതുമേഖലാ നിക്ഷേപങ്ങള്‍ക്കും ഈ തുക സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
അധിക നികുതിവിഹിതത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഉത്തര്‍പ്രദേശിനാണ്. 19,208 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. 10,845 കോടി രൂപയുമായി ബിഹാര്‍ രണ്ടാം സ്ഥാനത്താണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടിന് 4,466 കോടി രൂപയും ആന്ധ്രപ്രദേശിന് 4,597 കോടി രൂപയും കര്‍ണാടകയ്ക്ക് 4,504 കോടി രൂപയും തെലങ്കാനയ്ക്ക് 2,370 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ലഭിച്ച 2,597 കോടി രൂപ സംസ്ഥാനത്തിന്റെ വികസന-മൂലധന ചെലവുകള്‍ക്ക് കൂടുതല്‍ പിന്തുണയാകുമെന്നാണ് പ്രതീക്ഷ.
.jpg)
.jpeg)
.jpg)


0 Comments