അപൂർവ്വ രക്തരോഗമായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെച്ചിപ്പുഴൂർ കുറ്റിയാക്കുന്നേൽ ചെല്ലമ്മയുടെ (62) ജീവൻ രക്ഷിക്കാൻ കരൂർ ജീവൻ രക്ഷാ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ധനസമാഹരണം നടത്തുന്നു.

 

അപൂർവ്വ രക്തരോഗമായ അപ്ലാസ്റ്റിക് അനീമിയ (അസ്ഥിമജ്ജയുടെ പ്രവർത്തനശേഷി നഷ്ടപ്പെടുന്ന അവസ്ഥ) ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെച്ചിപ്പുഴൂർ കുറ്റിയാക്കുന്നേൽ ചെല്ലമ്മയുടെ (62) ജീവൻ രക്ഷിക്കാൻ കരൂർ ജീവൻ രക്ഷാ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ധനസമാഹരണം നടത്തുന്നു. 


 നിർദ്ധന കുടുംബാംഗമായ ചെല്ലമ്മയ്ക്ക് തുടർന്നുള്ള ചികിത്സയ്ക്കായി ഏകദേശം 15 ലക്ഷത്തോളം രൂപ ആവശ്യമാണ്. ചികിത്സാചെലവ് കണ്ടെത്താൻ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് സഹായനിധി രൂപീകരിച്ചിരിക്കുന്നത്.


ഓഗസ്റ്റ് 16-ന് ഒറ്റദിവസത്തെ സ്പെഷ്യൽ കളക്ഷൻ രോഗിയുടെ ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനായി കരൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകൾ സന്ദർശിച്ച് ഫണ്ട് ശേഖരിക്കും: തീയതിയും സമയവും: 2026 ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ കരൂർ പഞ്ചായത്തിലെ 2, 3, 7, 8, 14, 15, 16 എന്നീ 7 വാർഡുകളിലെ മുഴുവൻ ഭവനങ്ങളും സന്നദ്ധ സംഘങ്ങൾ: ഓരോ വാർഡിലും 4 ഗ്രൂപ്പുകൾ വീതം വീടുകൾ സന്ദർശിച്ച് സഹായം അഭ്യർത്ഥിക്കും. 


സുതാര്യത: നൽകുന്ന തുകയ്ക്ക് കൃത്യമായി രസീത് നൽകുകയും വാർഡ് തലത്തിൽ ലഭിക്കുന്ന തുകയുടെ കണക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അവതരിപ്പിക്കുകയും ചെയ്യും.  കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റ്യൻ കൂര്യത്ത്, ളാലം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അലൻ കക്കാട്ടിൽ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ഷിനോ ചിറ്റാട്ടിൽ എന്നിവർ രക്ഷാധികാരികളും, വി. എൻ. ശശി വാക്കയിൽ കൺവീനറായും, ബിനു പുലിയുറുമ്പിൽ ജോയിന്റ് കൺവീനറായും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.  



സഹായങ്ങൾ നേരിട്ട് അയക്കാം  ചെല്ലമ്മയെ സഹായിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും പൊതുജനങ്ങൾക്കും ബാങ്ക് അക്കൗണ്ട് വഴിയോ യു.പി.ഐ / ഗൂഗിൾ പേ വഴിയോ സഹായധനം അയക്കാവുന്നതാണ്: 

അക്കൗണ്ട് ഉടമയുടെ പേര്: Chellamma T G
അക്കൗണ്ട് നമ്പർ: 45225238322 
IFSC കോഡ്: SBIN0070123 
ബാങ്ക്ബ്രാഞ്ച്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), രാമപുരം  
അക്കൗണ്ട് തരം: സേവിംഗ്സ് അക്കൗണ്ട്
GPay നമ്പർ: 7558965302 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments