പാലാ നഗരസഭയുടെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.പാലാ നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും സ്വാതന്ത്ര്യത്തിന്റെ മഹത്വവും ഓർമിപ്പിച്ചുകൊണ്ട് മായ രാഹുൽ സംസാരിച്ചു. ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സാമൂഹിക ഐക്യവും സംരക്ഷിക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും അവർ പറഞ്ഞു.
ചടങ്ങിൽ സാമൂഹ്യപ്രവർത്തകരായ രവി പാലാ, രാജു ഡി കൃഷ്ണപുരം,പി. എ. പയസ്, ജോയ് കളരിക്കൽ എന്നിവർ ആശംസകൾ നേർന്നു. നഗരസഭ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
70 12 23 03 34




.jpg)


0 Comments