പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ജയന്തി എന്ന സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. രാവിലെ 9.30-ഓട് കൂടിയാണ് അപകടം ഉണ്ടായത്.
താഴ്ചയിലേക്ക് വീണ ബസിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
70 12 23 03 34

.jpg)



0 Comments