പാലായിൽ വീണ്ടും വെള്ളം കയറുന്നു. പനയ്ക്കപ്പാലവും മൂന്നാനിയും മുണ്ടുപാലവും മുങ്ങി. കൊട്ടാരമറ്റത്തും വെള്ളം കയറി. കോട്ടയം ഭാഗത്ത് ജലനിരപ്പ് ഉയർന്നു.
മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയെത്തുടർന്നു മീനച്ചിലാറ്റിലെ ജലനിരപ്പ് സാവധാനം ഉയർന്നു വരികയാണ്കോ ട്ടയം ഭാഗത്ത് ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ ഇവിടെ നിന്നുള്ള ഒഴുക്ക് സാവധാനമായതും ഇവിടെ ജലനിരപ്പ് ഉയരുന്നതിനുള്ള കാരണമായി.
മീനച്ചിലാറിൻ്റെ പാലാ സ്‌റ്റേഷനിൽ ജലസേചന വകുപ്പ് ഒറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ പാലായിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസത്തേക്കാൾ രൂക്ഷമായ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. നദികളിൽ ഇറങ്ങാനോ, മുറിച്ചു കടക്കാനോ പാടില്ല. പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
ഇടപ്പാടി, മൂന്നാനി, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വ്യാപാരികൾ കടകളിലുള്ള സാധനങ്ങൾ എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം ഉണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.
പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾക്കായി പ്രത്യേക സ്കൂബാ റെസ്ക്യൂ ടീമിനെയും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. മഴക്കെടുതി മൂലം വീടുകൾക്കും, കൃഷിക്കും,വ്യാപാര സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന എല്ലാ നാശനഷ്ടങ്ങളും അതത് വില്ലേജ് ഓഫീസുകളിൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.
70 12 23 03 34
70 12 23 03 34

.jpg)



0 Comments