പൊതു പ്രവർത്തകർ ജനത്തിന്റെ താല്പര്യം അറിഞ്ഞു പ്രവർത്തിക്കുന്നവരാകണം-മുല്ലക്കര രത്‌നാകരൻ.
രാഷ്ട്രീയ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ജനത്തിന്റെ താല്പര്യവും ജന ക്ഷേമത്തിന് ഊന്നൽ നൽകിയും പ്രവർത്തിക്കുന്നവരാകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകർ സ്വർത്ഥതാല്പര്യയത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാകരുത്. നമ്മുടെ മുമ്പേ സഞ്ചരിച്ച നേതാക്കളുടെ പ്രവർത്തനങ്ങൾ പുതിയ തലമുറ പൊതു പ്രവർത്തകർ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേതാക്കളായിരുന്ന എ. ഒ. ഡേവിഡ്, അഡ്വ. വി റ്റി .തോമസ് എന്നിവരുടെ അനുസ്മരണ സമ്മേളനം പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര.
സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു.
സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ, , ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ തോമസ് വി. റ്റി, എം .ജി ശേഖരൻ,
പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വ. പി .എസ് സുനിൽ, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി. ജി തൃഗുണസെൻ,അഡ്വ പി .ആർ തങ്കച്ചൻ, അഡ്വ. സണ്ണി ഡേവിഡ് എ .ഐ . വൈ . എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ്, സിബി ജോസഫ്, ബിജു റ്റി. ബി, അഡ്വ. പയസ് രാമപുരം എന്നിവർ പങ്കെടുത്തു.
70 12 23 03 34



.jpg)


0 Comments