ശ്രീനാരായണ ഗുരുദേവ തൃക്കൈകളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്‍മുഖക്ഷേത്രം പിതൃതര്‍പ്പണത്തിനായി ഒരുങ്ങി...... ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ..... ആയിരം പേർക്ക് ഒരേ സമയം ബലിയിടാം .....


ശ്രീനാരായണ ഗുരുദേവ തൃക്കൈകളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്‍മുഖക്ഷേത്രം പിതൃതര്‍പ്പണത്തിനായി  ഒരുങ്ങി...... ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ..... ആയിരം പേർക്ക് ഒരേ സമയം ബലിയിടാം .....


1927 ല്‍ ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന ചരിത്രപ്രാധാന്യം കൂടിയുള്ള ഇവിടെ കര്‍ക്കിടക വാവ് ദിനത്തില്‍ വലിയ തോതിലാണ് ഭക്തര്‍ പിതൃതര്‍പ്പണത്തിനായി എത്തുന്നത്. ഇത്തവണ ഒരേസമയം ആയിരം പേര്‍ക്ക് പിതൃതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.എന്‍. ഷാജി, സതീഷ് മണി കല്ല്യ തുടങ്ങിയവര്‍  അറിയിച്ചു. മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.



ആയിരംപേര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം

കര്‍ക്കിടക വാവിന്റെ വലിയ തിരക്ക് കണക്കിലെടുത്താണ് ഇത്തവണ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരേസമയം ആയിരം പേര്‍ക്ക് പിതൃതര്‍പ്പണം നടത്താന്‍ കഴിയുന്ന തരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിതൃതര്‍പ്പണത്തിനൊപ്പം തിലഹവനം, പിതൃനമസ്‌കാരം, പിതൃപൂജ, വിഷ്ണുപൂജ എന്നിവ ഒരേ സമയം ക്ഷേത്രത്തിലും നടക്കും.


പിതൃസമര്‍പ്പണത്തിനായുള്ള വിഷ്ണു ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിനാല്‍ ക്ഷേത്രത്തിന്റെ പുറക് വശത്ത് രണ്ട് ഏക്കറിലായി ഒരുക്കിയ വിശാലമായ മൈതാനത്താണ് ഈ വര്‍ഷത്തെ ബലിതര്‍പ്പണം നടക്കുന്നത്.

ഭക്തര്‍ക്ക് ബലിതര്‍പ്പണം സുഗമമായി നടത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാകും. കുടിവെള്ളം, വിശ്രമ സൗകര്യം, വാഹന പാര്‍ക്കിങ്, ദര്‍ശന സൗകര്യം തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളും ഭക്തരുടെ സൗകര്യം മുന്‍നിര്‍ത്തി ഒരുക്കും.


പിതൃസ്മരണയില്‍ ഒഴുകിയെത്തും ഭക്തര്‍

ഗുരുദേവന്റെ പ്രതിഷ്ഠയുടെ ചരിത്രപുണ്യവും പിതൃതര്‍പ്പണത്തിന്റെ വിശ്വാസപാരമ്പര്യവും ഒരുമിക്കുന്നതിനാല്‍ ഇടപ്പാടി ആനന്ദ ഷണ്മുഖ സ്വാമി ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447137706, 9947610795





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments