ഏറ്റുമാനൂർ നഗരസഭയെ ആധുനികവൽക്കരിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ ടോമി പുളിമാൻതുണ്ടം. ടൗൺ വികസനത്തിനായുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കും. ഒരേസമയം 250 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തും.
ആധുനിക പച്ചക്കറി മാർക്കറ്റും സ്റ്റേഡിയവും നിർമിക്കുന്നതിനും പദ്ധതിയുണ്ട്. മത്സ്യമാർക്കറ്റിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് ഓടകൾ ശക്തിപ്പെടുത്തും. മത്സ്യമാർക്കറ്റും നവീകരിക്കും. വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കും. രാത്രിയിൽ നഗരമാകെ എൽഇഡി വിളക്കുകൾ സ്ഥാപിക്കും. ഓരോ വാർഡിലെയും റോഡുകൾ ആധുനിക നിലവാരത്തിൽ നിർമിക്കാനും നഗരസഭ പദ്ധതിയിടുന്നു.
ടൗൺ വികസനത്തിനായി കോടികളുടെ ബജറ്റാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. ദുർഗന്ധം വമിക്കുന്ന മത്സ്യമാർക്കറ്റിനെതിരെ നിരവധി പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. മഴക്കാലത്ത് ഓടകൾ കൃത്യമായി ശുചീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിരുന്നു. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് ഏറ്റുമാനൂർ നഗരത്തെ ആധുനിക സൗകര്യങ്ങളുള്ള നഗരമാക്കി മാറ്റുന്നതിനുള്ള നിരവധി പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്.
70 12 23 03 34



0 Comments