അഞ്ചാറ് മാസമൊന്നു കഴിഞ്ഞോട്ടെ.....
കഥ അറിഞ്ഞാണോ ആട്ടം കാണുന്നതെന്ന് അപ്പോ മനസ്സിലാകുമെന്ന് പാലാ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സന് യു. ഡി എഫി ൻ്റെ മറുപടി.....തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് വേതനം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും യു.ഡി എഫ് കൗൺസിലർമാർ
പാലാ നഗരസഭയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ചെയ്തതിന്റെ കൂലി നൽകാൻ പ്ലാൻ ഫണ്ട് ലഭിക്കുന്നതിന് കാലതാമസം വരുന്നു എങ്കിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും നൽകണമെന്ന് മാത്രമാണ് യു.ഡി. എഫ ആവശ്യപ്പെട്ടതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു ....
വിഷയത്തിൽ രാഷ്ട്രിയം കലർത്താതെ പ്രായോഗികമായ ഒരു നിർദ്ദേശം വയ്ക്കുകയാണ് തങ്ങൾ ചെയ്തത്.ഭരണസമിതിക്കെതിരെ സമരമോ മറ്റോ തങ്ങൾ പ്രഖാപിച്ചിട്ടില്ല. കൂലി നല്കുന്നതിന് ഒരുമിച്ച് നിൽക്കണമെന്നുമാണ് UDF ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളികളെ മറന്ന് ഓണത്തിന്റെ പേരിൽ നടത്തിയ ആട്ടവും പാട്ടും ശരിയായില്ല എന്നതിലും UDF ഉറച്ച് നിൽക്കുന്നു..
എന്നാൽ ഈ നിർദ്ദേശത്തിന്റെ പേരിൽ കഴിഞ്ഞ ഭരണ സമിതിയിൽ UDF നൽകിയ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ പദവിയിലിരുന്ന് കാലു മാറി,കൂറ് മാറി വിലയിട്ട് വാങ്ങി ഇടതു പക്ഷത്തോടൊപ്പം ചേർന്ന രജിതാ പ്രകാശ് സ്വന്തം നാവ് ഇടതുപക്ഷത്തിന് വിലയ്ക്ക് നൽകിയാൽ മറുപടി അതേ നാണയത്തിൽ തന്നെ നൽകും.
ഒരു പക്ഷേ കടപ്പാട്ടൂരിൽ യാതൊരു രേഖകളുമില്ലാതെ പ്രവർത്തിക്കുന്ന സ്വന്തം ഹോട്ടലിനെ സംരക്ഷിക്കുമെന്ന ചിലരുടെ ഉറപ്പായിരിക്കാം രജിതയെക്കൊണ്ട് ഇപ്രകാരം പറയിപ്പിക്കുന്നത്. വേണ്ടപ്പെട്ടവർക്ക് നഗരസഭയുടെ നിർമ്മാണകരാറുകൾ വഴിവിട്ട് നല്കാതിരുന്നതിന്റെ പരിഭവും നാക്ക് വാടകയ്ക്ക് നല്കിയതിന്റെ പിന്നിൽ കാണും..വിരട്ടലും വിലപേശലും UDF നോട് വേണ്ട..രജിതയേക്കാൾ ഓണം കൂടുതൽ ഉണ്ടവർ തന്നെയാണ് നഗരസഭയിൽ ഉള്ളത്.. അഭിപ്രായങ്ങൾ ഇനിയും പറയും യു.ഡി എഫ് കൗൺസിലർമാർ മുന്നറിയിപ്പു നൽകി.
ഇവിടെ സംസ്ഥാനം ഭരിക്കുന്നത് UDF സർക്കാരാണ്.അതിന് മുകളിലാണ് തങ്ങളെന്നാണ് അപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന ചില ഞാഞ്ഞൂലുകൾക്ക് ഉള്ളത്.. ഇവരുടെ ഇത്തരം മനോഭാവം ഉത്തരത്തിലിരിക്കുന്ന പല്ലിയുടെ ജൽപ്പനമായി മാത്രമേ തങ്ങൾ കണക്കാക്കുന്നുള്ളു.
വാർഡിൽ ജയിപ്പിച്ച് വിട്ട ജനങ്ങളേയും അതിനായി പ്രയത്നിച്ച UDF നെയും വഞ്ചിച്ച് കാലുമാറി ഇടതുമുന്നണിയുമായി കൂട്ടു കൂടിയ ശേഷം UDF നെ ഉപദേശിക്കാൻ ദിവസക്കൂലിക്കാർ ഉൾപ്പെടെ ആരും വരേണ്ടതില്ല. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. വിമർശിക്കാം, എല്ലാം ഉൾക്കൊള്ളാൻ UDF തയ്യാറാണെന്നും പാലാ നഗരസഭ UDF പാർലമെന്ററി പാർട്ടി വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു.
കഥയറിഞ്ഞാണോ അല്ലാതെയാണോ UDF ആട്ടം കാണുന്നതെന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കുമെന്നും അതിനായി തങ്ങളും പാലായിലെ ജനങ്ങളും കാത്തിരിക്കുകയാണെന്നും UDF പാർലമെന്ററി പാർട്ടി യോഗം വ്യക്തമാക്കി
UDF പാലാ നഗരസഭ പാർലമെന്ററി പാർട്ടിക്കുവേണ്ടി.........സെബാസ്‌റ്റ്യൻ ജെ പനക്കൽ( നഗരസഭ UDF ചെയർമാൻ ) സിജി ടോണി (കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് )പ്രിൻസി സണ്ണി (KDP പാർലമെന്ററി പാർട്ടി നേതാവ് ) എന്നിവരാണ് മറുപടി പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്
70 12 23 03 34




0 Comments