പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്, ബലിതർപ്പണത്തിന് വൻ തിരക്ക്… ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലും, പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്ര സന്നിധിയിലും ആയിരങ്ങൾ ബലിയിട്ടു ....

 

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്, ബലിതർപ്പണത്തിന് വൻ തിരക്ക്.....ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലും, പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്ര സന്നിധിയിലും ആയിരങ്ങൾ ബലിയിട്ടു ....


മണ്‍മറഞ്ഞുപോയ പൂർവികരുടെയും കുടുംബത്തിലെ കാരണവന്മാരുടെയും ആത്മശാന്തിക്കായി ബലിതർപ്പണം നടത്തുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുന്ന ദിനം.വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും.


കർക്കിടക വാവ് ബലി എന്നത് മലയാള മാസങ്ങളിലെ പന്ത്രണ്ടാമത്തെ മാസമായ കർക്കിടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആചാരമാണ്. 


ഇത് മൺമറഞ്ഞുപോയ പൂർവികരെയും കുടുംബത്തിലെ കാരണവന്മാരെയും സ്മരിക്കാനും ബലിതർപ്പണം നടത്താനുമുള്ള ദിവസമാണ്. ഹിന്ദുക്കൾ ചന്ദ്രനെ പിതൃലോകമായി കണക്കാക്കുന്നതിനാൽ, ചന്ദ്രന്റെ മാസമായ കർക്കിടകത്തിലെ കറുത്തവാവ് പിതൃസ്മരണയ്ക്ക് വളരെ പ്രാധാന്യമർഹിക്കുന്നു.


 ഉത്തരായനകാലത്ത് ഈശ്വരീയ കാര്യങ്ങൾക്കും ദക്ഷിണായനകാലത്ത് പിതൃകാര്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നത്, കർക്കിടക വാവ് ദക്ഷിണായനകാലത്തിലെ ആദ്യത്തെ കറുത്തവാവാണ്. 


ആലുവ മണപ്പുറം- പെരിയാറിന്റെ തീരത്തുള്ള കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ബലിതർപ്പണ കേന്ദ്രങ്ങളിലൊന്ന്. തിരുനാവായ- ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പിതൃതർപ്പണ കേന്ദ്രം. 


വർക്കല പാപനാശം- കടല്‍ത്തീരത്ത് ബലിതർപ്പണം നടത്തുന്നതിനാല്‍ ഏറെ പ്രസിദ്ധം. തിരുവല്ലം തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട പിതൃകർമ കേന്ദ്രം. ഉരുപുണ്യ കാവ്- കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രമാണ് ഇത്തി രുനെല്ലി- വയനാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പിതൃക്കളെ കുടിയിരുത്തുന്ന ഇടം കൂടിയാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments