സ്‌കൂളിലെ പൂ കൃഷി - കപ്പ കൃഷി വിളവെടുത്തു



 സ്‌കൂളിലെ പൂ കൃഷി - കപ്പ കൃഷി വിളവെടുത്തു 

 ശാന്തിനികേതൻ എൽ പി സ്കൂളിൽ പൂ കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വളവെടുപ്പ് നടത്തി.സ്കൂൾ മുറ്റത്ത് വിടുന്ന് വിടർന്നു നിൽക്കുന്ന പൂക്കൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ പച്ചക്കറികൾ സ്കൂളിലെ കൃഷിയിടത്ത് നിന്ന് തന്നെയാണ് ലഭിക്കുന്നത്.കൃഷിയിടത്ത് വഴുതന പച്ചമുളക് തക്കാളി കപ്പ വെള്ളരി പയർ എന്നിവ കൃഷി ചെയ്തുവരുന്നു.



വിളവെടുപ്പ് മഹോത്സവം മറവുന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആരതി വിനയൻ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാരായ സീമ ബിനു, ബിന്ദു സുനിൽ, പത്മനന്ദനൻ, മല്ലിക , വനജ അനിൽകുമാർ സ്കൂൾ മാനേജർ ടി കെ സാബു സ്കൂൾ സെക്രട്ടറി എം ജിനു പി ടി എ പ്രസിഡൻറ് സുബിന, സ്കൂൾ എച്ച് എം വിദ്യ എം ശർമ , എം പി ടി എ പ്രസിഡൻറ് അർച്ചന ,സ്കൂൾ കോഡിനേറ്റർ എൻ വൈ അബ്ദുൽ ജമാൽ, സൗമ്യ സി ദിവ്യ എൻ .അമ്പിളി ,ഹണി, യോഗത്തിൽ പങ്കെടുത്തു.മറവൻ തുരുത്ത് പഞ്ചായത്തിലെ കുട്ടിക്കർഷകയായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ നാലാം തരം ക്ലാസിലെവിദ്യാർഥിനി ശ്രീനന്ദ ശിപ്രിയയെ ചടങ്ങിൽ ആദരിച്ചു.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments