മൂന്നാറിലെ ലോഡ്ജില്‍ അതിക്രമിച്ചു കയറി ദമ്പതികളിലെ പുരുഷനെ വെട്ടിപ്പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐയും മുള്ളരിങ്ങാട് സ്വദേശിയുമായ വിജുമോനാണ് പരുക്കേറ്റത്.
എസ്‌ഐയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വിജുമോന്റെ ഒരു കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി പോതമേട് ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. ഇതിനിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണാണ് എസ്‌ഐക്ക് പരുക്കേറ്റത്.
തിരുവനന്തപുരം മേഖലയില്‍ കാപ്പാ കേസ് ഉള്‍പ്പെടെ 26-ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായത്. മൂന്നാറില്‍ കുതിര സവാരിക്കാരനായി വേഷംമാറി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
70 12 23 03 34



.jpg)


0 Comments