വിശ്വാസപരിശീലന സാഹിത്യോത്സവത്തിൽ പൂവരണിക്ക് ഓവറോൾ ഒന്നാം സ്ഥാനം


വിശ്വാസപരിശീലന സാഹിത്യോത്സവത്തിൽ പൂവരണിക്ക് ഓവറോൾ ഒന്നാം സ്ഥാനം

ചെറുപുഷ്പ മിഷൻ ലീഗ് പാലാ മേഖല വിശ്വാസ പരിശീലന സാഹിത്യോത്സവത്തിൽ സി എം എൽ പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ യൂണിറ്റ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ച് ഒന്നാം സ്ഥാനങ്ങളും ആറ് രണ്ടാം സ്ഥാനങ്ങളും അഞ്ച് മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 33 എ ഗ്രേഡുകളും 16 ബി ഗ്രേഡുകളും 7 സി ഗ്രേഡുകളുമായി ആകെ 268 പോയിന്റുകളോടെയാണ് പൂവരണി സൺഡേ സ്കൂൾ ഓവറോൾ നേടിയെടുത്തത്. 


കവിത ജൂനിയർ ബോയ്സ് വിഭാഗം മത്സരത്തിൽ ഡാൻ മനോജ് പ്ലാത്തറമുറിയിൽ, ഉപന്യാസം ജൂനിയർ ഗേൾസ്  വിഭാഗത്തിൽ അൽഫോൻസ മരിയ ജിയോ തൊടുകയിൽ, ചെറുകഥ സീനിയർ ഗേൾസ് വിഭാഗത്തിൽ മെറിൻ എസ് മാത്യു ഗണപതിപ്ലാക്കൽ, ഉപന്യാസം എൽഡർ ബോയ്സ് വിഭാഗത്തിൽ  ലിബീഷ് മാത്യു ഐക്കരയിൽ,  കവിത എൽഡർ ബോയ്സ് വിഭാഗത്തിൽ  ജോൺ ടി തൊടുക എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഉപന്യാസം
സീനിയർ ഗേൾസ് വിഭാഗത്തിൽ സ്നേഹ ജോസുകുട്ടി പുന്നത്തറ,


 ചെറുകഥ എൽഡർ ബോയ്സ് വിഭാഗത്തിൽ  മനു കെ ജോസ് കൂനാനിക്കൽ, കവിത എൽഡർ ബോയ്സ് വിഭാഗത്തിൽ  ലിബീഷ് മാത്യു ഐക്കരയിൽ, ഉപന്യാസം സൂപ്പർ സീനിയർ ബോയ്സ് വിഭാഗത്തിൽ  ജിനു മാത്യു അന്ത്യാംകുളത്ത്, ചെറുകഥ സൂപ്പർ സീനിയർ ഗേൾസ് വിഭാഗത്തിൽ  അൽഫോൻസ ഷാജി ഈറ്റത്തോട്ട് മാളിയേക്കൽ, കവിത
സൂപ്പർ സീനിയർ ഗേൾസ് വിഭാഗത്തിൽ ജിലു ജിജി ചുക്കനാനിക്കൽ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പെൻസിൽ ഡ്രോയിംഗ്
ജൂനിയർ വിഭാഗത്തിൽ  എഡ്വിൻ ട്രിജോ മുള്ളനാനിക്കൽ, 


കവിത സീനിയർ ബോയ്സ് വിഭാഗത്തിൽ അൽഫോൻസ് ബാബു കാവുംപുറത്ത്, കവിത സൂപ്പർ സീനിയർ ബോയ്സ് വിഭാഗത്തിൽ  ജിബിൻ ജെയിംസ് മണിയൻഞ്ചിറ, കവിത സൂപ്പർ സീനിയർ ഗേൾസ് വിഭാഗത്തിൽ  റ്റിൻസി ബാബു പുല്ലാട്ട്,  ചെറുകഥ എൽഡർ ഗേൾസ് വിഭാഗത്തിൽ വിഭാഗത്തിൽ  ജെയ്‌സ് ജോഷി പരിപ്പീറ്റത്തോട്ട് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


രചനാ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടിയെടുത്ത കുട്ടികളെയും അധ്യാപകരെയും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, പി റ്റി എ പ്രസിഡൻറ് ജോസ് കെ രാജു, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, 


സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ് മണിയൻഞ്ചിറ, വൈസ് പ്രസിഡൻറ് ആൻഞ്ജലീന സജി പന്നിപ്പള്ളിയിൽ, സ്റ്റാഫ് സെക്രട്ടറി ജിയ ജിജി ചുക്കനാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മാതാപിതാക്കളും അഭിനന്ദിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments