പയ്യാനിത്തോട്ടം ഉരുൾപൊട്ടൽ: മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലാ ജനറൽ ആശുപത്രി മന്ത്രി സന്ദർശിച്ചു; പരിക്കേറ്റയാളെയും കണ്ടു






പയ്യാനിത്തോട്ടം ഉരുൾപൊട്ടൽ: മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലാ ജനറൽ ആശുപത്രി മന്ത്രി സന്ദർശിച്ചു; പരിക്കേറ്റയാളെയും കണ്ടു

പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരണപ്പെട്ട മണപ്പാട്ട് ജോസഫിൻ ജോണി, റെജീന എന്നിവരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലാ ഗവൺമെന്റ് ജനറൽ ആശുപത്രി മന്ത്രി മോൻസ് ജോസഫ് സന്ദർശിച്ചു. 
എംഎൽഎ മാണി സി കാപ്പനും ജില്ലാ കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച മന്ത്രി അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം നടപടികൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഉരുൾപൊട്ടലിൽ പരിക്കേറ്റ റെജീനയുടെ ഭർത്താവിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 
ആശുപത്രിയിലെത്തിയ മന്ത്രി മോൻസ് ജോസഫും എംഎൽഎ മാണി സി കാപ്പനും അദ്ദേഹത്തെ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തുകയും ചികിത്സ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാരിൽ നിന്ന് തേടുകയും ചെയ്തു. ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments