അയര്‍ക്കുന്നം ആറുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണു യുവാവ് മരിച്ചു.
ആറുമാനൂര്‍ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്.
ഇന്നു രാവിലെ 11 മണിയോടെ മൂഴിക്കല്‍ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടില്‍ വീണത്.
ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങള്‍ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്നു മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
അയര്‍ക്കുന്നം ആറുമാനൂര്‍ പ്രദേശങ്ങളില്‍ വാഹന ഗതാഗതം പോലും അസാധ്യമാകും വിധം വെള്ളക്കെട്ട് അതിരൂക്ഷമാണ്. മഴക്കെടുതിയില്‍ കോട്ടയത്ത് മരണം നാലായി. ശിനിയഴ്ച ഉരുള്‍പൊട്ടലില്‍ പൂഞ്ഞാര്‍ തെക്കേക്കരയില്‍ അമ്മയും മകനും വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണു പതിനൊന്നുകാരനും മരിച്ചിരുന്നു.
70 12 23 03 34

.jpg)



0 Comments