മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ നിന്നും തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം.



 കോട്ടയം   മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ നിന്നും തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്.  

 ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം.  


 അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ നിന്നും തെന്നിയ ബൈക്ക് മറിയുകയായിരുന്നു. 


കോട്ടയത്ത് നിന്നും പാലായിലേയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട യുവതിയുടെ മരണം ഉടൻ തന്നെ സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments