ഓണമുണ്ണാന്‍ പഴയ ആര്‍.ഡി.ഒമാര്‍ വീണ്ടും പാലായില്‍




പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഇത്തവണത്തെ ഓണാഘോഷം വേറിട്ട അനുഭവമായി മാറി. മുന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരായ കെ.പി. ദീപയും പി.ജി. രാജേന്ദ്രബാബുവും ഇത്തവണ ഓഫീസിലെ ഓണസദ്യയിലും ആഘോഷപരിപാടികളിലും പങ്കാളികളാകാനെത്തിയത് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്തോഷ നിമിഷമായി.

അടുത്തിടെ ആര്‍.ഡി.ഒ ആയി ചുമതലയേറ്റ ഷാഹിന രാമകൃഷ്ണന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും വീണ്ടും തങ്ങള്‍ സേവനമനുഷ്ഠിച്ച ഓഫീസിലേക്ക് ഓണം കൂടാനെത്തിയത്.

ഒരുകാലത്ത് ദിവസേന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ഭരണപരമായ നിര്‍ണായക തീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഓഫീസില്‍, ഇത്തവണ അതിഥികളായി ഓണം ആഘോഷിക്കാനെത്തിയത് പഴയ ആര്‍.ഡി.ഒ.മാര്‍ക്ക് ഏറെ വികാരനിര്‍ഭരമായ അനുഭവമായി.
പാലായിലെ സേവനകാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച കെ.പി. ദീപയും പി.ജി. രാജേന്ദ്രബാബുവും, നാളുകള്‍ക്ക് ശേഷം പഴയ സഹപ്രവര്‍ത്തകരെയും ജീവനക്കാരെയും വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചു. ഔദ്യോഗിക ചുമതലകളുടെ തിരക്കിനിടയിലും പരസ്പര ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഇത്തരം കൂടിച്ചേരലുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ കുടുംബാന്തരീക്ഷത്തിന് കൂടുതല്‍ കരുത്തേകുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഓണപ്പൂക്കളം, പരമ്പരാഗത ഓണസദ്യ, ജീവനക്കാരുടെ സൗഹൃദസംഗമം എന്നിവയോടെയായിരുന്നു പാലാ ആര്‍.ഡി.ഒ ഓഫീസിലെ ആഘോഷം. മുന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഓണാഘോഷത്തിന് കൂടുതല്‍ ഊഷ്മളതയും ഓര്‍മ്മകളുടെ നിറവും പകര്‍ന്നതായി ജീവനക്കാര്‍ പറഞ്ഞു. മാണി സി. കാപ്പന്‍ എം.എല്‍.എ.യാണ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments