മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയന്റെ നവതിയാഘോഷങ്ങൾക്ക്‌ കളത്തൂർ കരയോഗത്തിൽ സമാരംഭം.


മീനച്ചിൽ താലൂക്ക് എൻ എസ് എസ്  യൂണിയന്റെ നവതിയാഘോഷങ്ങൾക്ക്‌  കളത്തൂർ കരയോഗത്തിൽ സമാരംഭം.

മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്  യൂണിയന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതിയാഘോഷങ്ങൾ തുടങ്ങി.  

ഇന്ന് രാവിലെ കളത്തൂർ കരയോഗം ഹാളിൽ താലൂക് യൂണിയൻ ചെയർമാൻ  മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി താലൂക്കിലെ കരയോഗങ്ങളിലെ ശതാഭിഷിക്തരായ  മുതിർന്ന പ്രവർത്തകരെ ഭവനങ്ങളിലെത്തി ആദരിക്കുന്ന ചടങ്ങിനും കളത്തൂർ കരയോഗത്തിൽ തുടക്കമായി. 


കരയോഗത്തിലെ 5 മുതിർന്നഅംഗങ്ങളെ അവരുടെ ഭവനങ്ങളിലെത്തി ആദരിച്ചു. യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ്‌കുമാർ ഭരണാസമിതിയങ്ങങ്ങളായ കെ. ഒ.വിജയകുമാർ, ശ്രീകുമാർ, രാജേഷ് മറ്റപ്പിള്ളി, ഗിരീഷ്‌കുമാർ, എസ് ശ്യാംപ്രകാശ്,  സോമനാഥൻ നായർ, പി രാധാകൃഷ്ണൻ, വിശ്വാനാഥൻ നായർ, കളത്തൂർ കരയോഗം പ്രസിഡന്റ്. കെ എൻ മനോഹരൻ നായർ, സെക്രട്ടറി സന്തോഷ്‌ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

യൂണിയൻ ഭരണസമിതിക്ക് കീഴിൽ കരയോഗങ്ങൾ, വനിതാ സമാജങ്ങൾ, പ്രതിനിധിസഭാ അംഗങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെ ഏകോപനത്തോടെ വ്യത്യസ്തങ്ങളായ നിരവധി ക്ഷേമപരിപാടികൾ അടുത്ത ഒരു വർഷം യൂണിയനിൽ നടപ്പാക്കുമെന്നു യോഗത്തിൽ ചെയർമാൻ പറഞ്ഞു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments