മഴയത്ത് ഒഴുകി വന്ന് റോഡില്‍ കിടന്ന കല്ലില്‍ തട്ടി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പാലാ ഊരാശാല ഭൂതകുന്നേല്‍ ബിജോകുമാര്‍ (48) മരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പാലാ ബൈപാസ്സില്‍ രാത്രി 9.30നായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയില്‍ ഇരിക്കെ ഞായറാഴ്ച (25.10.26) പുലര്‍ച്ചെ 4 ന് ബിജോ മരണത്തിന് കീഴടങ്ങി. പരേതനായ സോമന്‍ - തങ്കമണി ദമ്പതികളുടെ മകനാണ്. സംസ്‌ക്കാരം നടത്തി.
ഭാര്യ: സിജി വൈക്കം. മകന്‍ ആയുഷ് (വിദ്യാര്‍ത്ഥി).





0 Comments