കർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് .
കേരള കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റിയുടെ വിശേഷാൽ നേതൃയോഗം നാളെ ചൊവ്വാഴ്ച കോട്ടയത്ത് കേരളാ കോൺഗ്രസ് (എം) പാർടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേരും. പ്രസിഡന്റ് റെജി കുന്നംങ്കോടിന്റെ അദ്ധ്യക്ഷതയിൽ രാവിലെ പതിനൊന്നിന് ചേരുന്ന യോഗത്തിൽ കർഷക യൂണിയന്റെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്നതാണ്.
കർഷകരും കാർഷിക മേഖലയും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ കർഷകരുടെ നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനുമായുള്ള സമര പരിപാടികൾ യോഗം ചർച്ച ചെയ്തു തീരുമാനിക്കും.
കേരള കർഷക യൂണിയൻ (എം) സംസ്ഥാന ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ് , എ. എച്ച്. ഹഫീസ്,ജോസ് സി കല്ലൂർ, മത്തച്ചൻ പ്ലാത്തോട്ടം, ഇസഡ് എം ജേക്കബ്, സജി ഓലിക്കരോട്ട് , ജോയി നടയിൽ, സാജു ഇടയ്ക്കാട്ട്, ജോസ് തോമസ് നിലപ്പനകൊല്ലി, ജോൺ വി ജോസഫ് , ബിജു ഐക്കര തുടങ്ങിയവർ പ്രസംഗിക്കും.
റ്റി.കെ .കോ യാദി മാഷ് , ജയിംസ് മാരൂർ, രാജൻ ഏഴംകുളം,സന്തോഷ് യോഹന്നാൻ,കെ.യു പയസ്, ജോസ് കാക്കക്കൂട്ടുങ്കൽ, ജയ്സൺ ജീരകശ്ശേരിൽ, ജോസഫ് പൈ മ്പിള്ളി, ജോസ് ഉള്ളാട്ടിൽ, വിൽസൺ കണ്ണാടൻ, ജോസ് മുതുകാട്ടിൽ, സജിമോൻ കോട്ടക്കൽ, ജോണിച്ചൻ മണലിൽ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും .
70 12 23 03 34





0 Comments