കൊല്ലപ്പള്ളിയിൽ വനിതകൾക്കായി സുംബ ഡാൻസ് പരിശീലനം ഇന്ന് മുതൽ ...... പ്രമുഖ സൂംബാ പരിശീലക സുജ നേതൃത്വം നൽകും .



കൊല്ലപ്പള്ളിയിൽ വനിതകൾക്കായി സുംബ ഡാൻസ് പരിശീലനം ഇന്ന് മുതൽ ...... പ്രമുഖ സൂംബാ പരിശീലക സുജ നേതൃത്വം നൽകും .

വനിതകളുടെ ആരോഗ്യവും ശാരീരികക്ഷമതയും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് കൊല്ലപ്പള്ളിയിൽ സുംബ ഡാൻസ് പരിശീലനം ഇന്ന് ആരംഭിക്കും. ഇന്റർനാഷണൽ സുംബ ഇൻസ്ട്രക്ടർ സുജയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.


സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ വ്യായാമം ആസ്വാദ്യകരമാക്കുന്ന സുംബ പരിശീലനത്തിൽ വിവിധ പ്രായത്തിലുള്ള വനിതകൾക്ക് പങ്കെടുക്കാം. 


ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും ഉന്മേഷവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനും സുംബ ഡാൻസ് പരിശീലനം സഹായകരമാണെന്ന് ക്ലാസ് കൺവീനർ സബിത സന്തോഷ് അറിയിച്ചു ..


വനിതകൾക്ക് സൗഹൃദപരമായ അന്തരീക്ഷത്തിൽ സ്ഥിരമായ വ്യായാമശീലം വളർത്തിയെടുക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. 


താൽപര്യമുള്ള വനിതകൾക്ക് പരിശീലനത്തിൽ പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments