പാലായിലെ അച്ഛന്റെയും മകന്റെയും മരണം: മകന്റേത് സ്വാഭാവിക മരണം, അച്ഛന്റെ മരണം വിഷം ഉള്ളില്‍ച്ചെന്ന്. മകന്റെ വേര്‍പാടില്‍ മനംനൊന്ത് അച്ഛന്‍ ജീവനൊടുക്കിയതാകാമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; രാസപരിശോധനാ ഫലം നിര്‍ണായകം




മകന്റെ വേര്‍പാടിന്റെ വേദന താങ്ങാനാകാതെ അച്ഛന്‍ ജീവനൊടുക്കിയതാകാമെന്ന സംശയമുയര്‍ത്തി മുരിക്കുംപുഴയില്‍ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

തേക്കിലക്കാട്ടില്‍ പ്രേമാനന്ദന്റെ (63)  മരണം മാരകവിഷം ഉള്ളില്‍ച്ചെന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. അതേസമയം മകന്‍ അമല്‍ പി. ആനന്ദിന്റെ (29) മരണം സ്വാഭാവികമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. അച്ഛന്റെ മരണകാരണം സ്ഥിരീകരിക്കുന്നതിനായി ആന്തരാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അച്ഛനും മകനും തമ്മില്‍ അത്രമേല്‍ ആഴത്തിലുള്ള ആത്മബന്ധമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മകന്റെ മരണം പ്രേമാനന്ദനെ കടുത്ത മാനസിക വിഷമത്തിലാക്കിയിരിക്കാമെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ രാസപരിശോധനാ ഫലം ഉള്‍പ്പെടെയുള്ള അന്വേഷണ വിവരങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്.

മുരിക്കുംപുഴയില്‍ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് ദുരൂഹത നിലനിന്നിരുന്നതിനാല്‍ പാലാ പോലീസും ശാസ്ത്രീയ പരിശോധനാ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുകയും ബന്ധുക്കളില്‍നിന്ന് വിശദമായ വിവരങ്ങള്‍ തേടുകയും ചെയ്തു.

അച്ഛന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നതാണെന്ന പ്രാഥമിക കണ്ടെത്തല്‍ പുറത്തുവന്നതോടെ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ രാസപരിശോധനാ ഫലം നിര്‍ണായകമാകും. മകന്റെ മരണം സ്വാഭാവികമാണെന്ന പ്രാഥമിക റിപ്പോര്‍ട്ടും അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments